2014 ഡിസംബർ 7
2014 നവംബർ 18
പുഴയോട്............
എത്ര കിന്നാരം പറഞ്ഞിട്ടുണ്ട് നിന്‍റെയീ ഓരത്തിരുന്ന്‍ !.........
ഒഴുകിയൊഴുകിയിങ്ങനെ പോകുമ്പോള്‍ അന്ന് നീ പറഞ്ഞില്ലല്ലോ ,, ഒഴുകിയ വഴികളിലേക്കിനി മടക്കമില്ലെന്ന് !!! വഴിയരികിലെ ബോര്‍ഡുകള്‍ എന്നോട് പറയാറുണ്ട് .."നന്ദി വീണ്ടും വരിക " ..എന്ന് .ഞാന്‍ നിന്നോടും പറയട്ടെ ."നന്ദി വീണ്ടും വരിക"..വീണ്ടും വീണ്ടും വരിക...........
മഴയോട്......
മഴയോട്................... നീ
വരുന്നത് എനിക്കിഷ്ടമാണ്.ഞാന്‍ മുന്‍പ്
പറഞ്ഞതല്ലേ....ചേമ്പിലത്തുള്ളിയില്‍ നീ തീര്‍ക്കുന്ന വര്‍ണലോകം നോക്കി
മിഴിച്ചു നില്‍ക്കുന്ന എന്നെക്കുറിച്ച് തന്നെ .......നിന്‍റെ ഓരോ തുള്ളിയും ഈ മണ്ണിനെ പുളകം കൊള്ളിക്കുമെന്നറിയാം, പുതുനാമ്പുകള്‍വിടര്‍ത്തുമെന്നറിയാം,
കടലാസുതോണികളെയെനിക്ക് തിരികെ തരുമെന്നുമറിയാം,
എങ്കിലും ചോദിക്കട്ടെ...........
ഇടിയായും മിന്നലായും ഉരുള്‍പൊട്ടലായും പേമാരിയായും
ഞങ്ങളിലാരെയൊക്കെ കൊണ്ടു പോകാനാണ്
ഇത്തവണ നീ വന്നിരിക്കുന്നത് ????????
കുന്നിടിച്ചതും കാട് വെട്ടിയതും മണലൂറ്റിയതും ഞങ്ങള്‍ തന്നെയാണല്ലോ? ..........അനുഭവിക്കാന്‍ ബാധ്യസ്ഥരാണ്
കടലാസുതോണികളെയെനിക്ക് തിരികെ തരുമെന്നുമറിയാം,
എങ്കിലും ചോദിക്കട്ടെ...........
ഇടിയായും മിന്നലായും ഉരുള്‍പൊട്ടലായും പേമാരിയായും
ഞങ്ങളിലാരെയൊക്കെ കൊണ്ടു പോകാനാണ്
ഇത്തവണ നീ വന്നിരിക്കുന്നത് ????????
കുന്നിടിച്ചതും കാട് വെട്ടിയതും മണലൂറ്റിയതും ഞങ്ങള്‍ തന്നെയാണല്ലോ? ..........അനുഭവിക്കാന്‍ ബാധ്യസ്ഥരാണ്
2014 സെപ്റ്റംബർ 19
ലൈക്ക് 'ശൃംഖല'

പുല്‍ച്ചാടിയെ തവള തിന്നതിന് --- 10 ലൈക്ക്
തവളയെ പാമ്പ് തിന്നതിന്---------- 20 ലൈക്ക്
പാമ്പിനെ പരുന്ത് തിന്നതിന് ------- 50 ലൈക്ക്
പരുന്തിനെ ചുട്ടു തിന്നതിന്--------- 100 ലൈക്ക്
മനുഷ്യനൊന്നിനെ തിന്നാന്‍ കിട്ടുമോ ??
'ഒരായിരം ലൈക്ക് 'കിട്ടാന്‍ ..................
ഞാന്‍ 'അന്വേഷണത്തിലാണ്' ...............
--------------' താത്പര്യമുള്ളവര്‍'!!!!!!!!!!!!
2014 സെപ്റ്റംബർ 18
2014 സെപ്റ്റംബർ 17
2014 ഓഗസ്റ്റ് 15
സ്വാതന്ത്രം തന്നെയമൃതം ..............
അറുപത്തിഏഴു വര്‍ഷങ്ങള്‍-------
നേട്ടങ്ങള്‍ ഒരുപാടുണ്ട് ,നേടാന്‍ അതിലേറെയും ......ഭൂതകാലത്തിന്‍റെ പരാധീനതകള്‍,വര്‍ത്തമാനത്തിന്‍റെ ആവശ്യങ്ങള്‍ ,ഭാവിയുടെ വെല്ലുവിളികള്‍ -എല്ലാം നേരിടേണ്ടതുണ്ട് .
നമ്മെ നയിച്ചിരുന്ന മൂല്യങ്ങളുടെയും തത്വങ്ങളുടെയും വിശുദ്ധജ്യോതിയെ യമുനാതീരത്തുള്ള ശവകുടീരത്തിനു മുകളില്‍ നാം കണ്ണാടിക്കൂട്ടിനുള്ളില്‍ തളച്ചിട്ടിരിക്കുന്നു .മുഗളന്‍റെ കോട്ടയ്ക്കു മുകളില്‍ മൂവര്‍ണ്ണക്കൊടി മുകളിലേക്കുയരുമ്പോള്‍ രോമാഞ്ചം കൊള്ളുന്ന നാം ഓര്‍ക്കേണ്ടതുണ്ട് --നമുക്ക് ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.......അല്ലെങ്കില്‍ നാം മറന്നു കളയരുത് --വര്‍ണ്ണപൊലിമയേറിയ നമ്മുടെ സ്വാതന്ത്രദിനാഘോഷച്ചടങ്ങുകള്‍ വിളിച്ചോതുന്ന ബാനറുകള്‍ക്ക് താഴെ ,ചപ്പുചവറുകള്‍ക്കിടയില്‍ അന്നം തിരയുന്നവനെ ,കരുത്തിന്‍റെ കുങ്കുമത്തിനും ത്യാഗത്തിന്‍റെയും ശാന്തിയുടെയും വെണ്മക്കും സമൃതിയുടെ ഹരിതവര്‍ണ്ണത്തിനുമിടക്ക് തന്‍റെ ജീവിതത്തിലെ ദിനചക്രത്തില്‍ മണിക്കൂറുകളാകുന്ന ഇരുപത്തിനാല് ആരക്കാലുകളിലും കുരുങ്ങി -ശാന്തിയും സമാധാനവും സമൃതിയും അന്വേഷിക്കുന്നവനെ -അവനു ആകാശത്തിന്‍റെ നീലിമ മാത്രം സ്വന്തം
യമുനാതീരത്തെ ആ കെടാവിളക്ക് നമ്മെ മാടി വിളിക്കുന്നു ........അവസാനത്തെ ഭാരതീയന്‍റെയും കണ്ണീരൊപ്പാന്‍ -.........
,
നേട്ടങ്ങള്‍ ഒരുപാടുണ്ട് ,നേടാന്‍ അതിലേറെയും ......ഭൂതകാലത്തിന്‍റെ പരാധീനതകള്‍,വര്‍ത്തമാനത്തിന്‍റെ ആവശ്യങ്ങള്‍ ,ഭാവിയുടെ വെല്ലുവിളികള്‍ -എല്ലാം നേരിടേണ്ടതുണ്ട് .
നമ്മെ നയിച്ചിരുന്ന മൂല്യങ്ങളുടെയും തത്വങ്ങളുടെയും വിശുദ്ധജ്യോതിയെ യമുനാതീരത്തുള്ള ശവകുടീരത്തിനു മുകളില്‍ നാം കണ്ണാടിക്കൂട്ടിനുള്ളില്‍ തളച്ചിട്ടിരിക്കുന്നു .മുഗളന്‍റെ കോട്ടയ്ക്കു മുകളില്‍ മൂവര്‍ണ്ണക്കൊടി മുകളിലേക്കുയരുമ്പോള്‍ രോമാഞ്ചം കൊള്ളുന്ന നാം ഓര്‍ക്കേണ്ടതുണ്ട് --നമുക്ക് ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.......അല്ലെങ്കില്‍ നാം മറന്നു കളയരുത് --വര്‍ണ്ണപൊലിമയേറിയ നമ്മുടെ സ്വാതന്ത്രദിനാഘോഷച്ചടങ്ങുകള്‍ വിളിച്ചോതുന്ന ബാനറുകള്‍ക്ക് താഴെ ,ചപ്പുചവറുകള്‍ക്കിടയില്‍ അന്നം തിരയുന്നവനെ ,കരുത്തിന്‍റെ കുങ്കുമത്തിനും ത്യാഗത്തിന്‍റെയും ശാന്തിയുടെയും വെണ്മക്കും സമൃതിയുടെ ഹരിതവര്‍ണ്ണത്തിനുമിടക്ക് തന്‍റെ ജീവിതത്തിലെ ദിനചക്രത്തില്‍ മണിക്കൂറുകളാകുന്ന ഇരുപത്തിനാല് ആരക്കാലുകളിലും കുരുങ്ങി -ശാന്തിയും സമാധാനവും സമൃതിയും അന്വേഷിക്കുന്നവനെ -അവനു ആകാശത്തിന്‍റെ നീലിമ മാത്രം സ്വന്തം
യമുനാതീരത്തെ ആ കെടാവിളക്ക് നമ്മെ മാടി വിളിക്കുന്നു ........അവസാനത്തെ ഭാരതീയന്‍റെയും കണ്ണീരൊപ്പാന്‍ -.........
,
2014 ഓഗസ്റ്റ് 6
ലോകാസമസ്താ സുഖിനോ ഭവന്തു
അറുപത്തിയൊന്‍പത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ആകാശത്തുകൂടെ പോകുന്ന വിമാനങ്ങളെ കൌതുകത്തോടെ നോക്കിയഒരു ജനത അനുഭവിച്ച ദുരന്തത്തെയും ദുരിതങ്ങളേയും ലോകം പേരിട്ടു വിളിച്ചു ...'ആദ്യത്തെ അണുബോംബ് പരീക്ഷണം'........ .പിന്നീടിങ്ങോട്ട് കലണ്ടറുകളില്‍ നാം അടയാളപ്പെടുത്തി വച്ചു --'ഓഗസ്റ്റ് 6 ഹിരോഷിമദിനം' --ഓഗസ്റ്റ് 9 നാഗസാക്കി ദിനം'-- .നാമിതു പറയുമ്പോഴും ആകാശത്തു കൂടെ പോകുന്ന വിമാനങ്ങളെ ഭീതിയോടെ നോക്കുന്ന എത്രയോ കുരുന്നുകള്‍,മനുഷ്യജന്മങ്ങള്‍ ഈ ലോകത്തിന്‍റെ വിവിധയിടങ്ങളില്‍ ഉണ്ട് .തങ്ങളെ അനുസരിക്കാത്തവരുടെ തലയ്ക്കു മുകളിലൂടെ വിമാനങ്ങള്‍ പറത്തുകയും ,ബോംബുകള്‍ വര്‍ഷിക്കുകയും ചെയ്യുക എന്നത് ലോകപോലിസുകാരുടെ ഒരു വിനോദമാണത്രെ ............അവരുടെ വിനോദങ്ങള്‍ക്ക് തടയിടാന്‍ നിര്ഭാഗ്യവശാല്‍ നമുക്ക് കഴിയില്ല .
യുദ്ധവും സമാധാനവും ഒരുമിച്ചുണ്ടാകില്ല.രണ്ടു മഹാനഗരങ്ങള്‍ തൂത്തെറിയപ്പെട്ട ഒരു വലിയ ദുരന്തം നേരിടേണ്ടി വന്നിട്ടും നിശ്ചയധാര്‍ട്യം കൊണ്ടും മനക്കരുത്ത് കൊണ്ടും ഉജ്വലമായ കര്‍മ്മശേഷി കൊണ്ടുംഈ ലോകത്തോട് മുഴുവന്‍ "മെയ്‌ട് ഇന്‍ ജപ്പാന്‍" എന്ന് വിളിച്ചു പറയുന്ന ജപ്പാന്‍കാരന്‍റെ ധീരതയെ നമിച്ചു കൊണ്ട് ,..യുദ്ധങ്ങളില്ലാത്ത ,ഇടുങ്ങിയ മനസ്സും ചിന്തകളുമില്ലാത്ത നല്ല ദിനങ്ങള്‍ക്കായ് പ്രാര്‍ഥിച്ചു കൊണ്ട്.., സ്വയം സമാധാനവാഹകരാകാന്‍ കഴിയട്ടെ എന്ന് ആശംസിച്ചു കൊണ്ട് ...............
2014 ഓഗസ്റ്റ് 2
പുത്രി
പിറന്ന മണ്ണിന്‍റെ പോരാട്ടത്തിന്‍ പ്രതീകമായ്
ജീവനറ്റ മാതാവിന്നുദരത്തില്‍ നിന്നും
നീ പിറന്നു വീണു ..............
ചിലതൊക്കെ ചിലരെയൊക്കെ
ഓര്‍മപ്പെടുത്താന്‍ ...............
നിന്‍റെ മരണം ഞങ്ങളുടെ നഷ്ടമാണ്
നിന്‍റെ ജന്മത്തിനിടം നല്‍കാന്‍ മാത്രം
പരിശുദ്ധമല്ല കു േഞ ...............
ഈ ഭൂമിയെന്നറിയുക................
2014 മേയ് 29
ഇത്ര മാത്രം
ഒരു മയില്‍പ്പീലിയുണ്ടെന്‍ മനസ്സില്സ്വപ്നങ്ങളെ വിരിയിക്കുവാന്‍
ഇത്തിരി വളപ്പൊട്ടുകളുണ്ടെന്‍ മനസ്സില്‍
സ്വപ്നങ്ങള്‍ക്ക് വര്‍ണമേകാന്‍
ഒരു കുറ്റിപ്പെന്സിലുണ്ടെന്‍ മനസ്സില്‍
നൂറു ചിത്രം വരക്കാന്‍
ഇത്തിരി മഞ്ചാടിക്കുരുവുണ്ടെന്‍ മനസ്സില്‍
ഒത്തിരി വര്‍ണമഴ പെയ്യിക്കുവാന്‍
ഒരിലക്കുടയുണ്ടെന്‍ മനസ്സില്‍
മഴ നനയാതെ സ്വപ്നങ്ങളെ ചൂടിക്കുവാന്‍
ഒരു നെല്ലിമരമുണ്ടെന്‍ മനസ്സില്‍
കയ്പ്പും ചവര്പ്പുംപിന്നെയൊരുപാട് മധുരവുമെന്‍
സ്വപ്നങ്ങളില്‍ നിറക്കാന്‍
ഒരു മഷിത്തണ്ടു കൂടിയുണ്ടെന്‍ മനസ്സില്‍
തെറ്റിയതൊക്കെയും മായ്ച്ചു കളയാന്‍
വെറുതെ മായ്ച്ചു കളയാന്‍
എനിക്കിത്രയും മതി
ഇത്ര മാത്രം
2014 ഏപ്രിൽ 2
വഴികള്‍
വഴികള്‍
കൂട്ടുകാരീ ,കാണുന്നില്ലേഇടത്തും വലത്തുമുള്ള വഴികള്‍
വീഥികള്‍ക്ക് പറയാന്‍
എന്തെന്തു ചരിതങ്ങള്‍,ചരിത്രങ്ങള്‍
അതിന്‍റെ കാറ്റിന് ചരിത്ര-
പുരുഷരുടെ ഗന്ധം
ചത്ത പട്ടിയുടെ
അഴുകിയ കാക്കയുടെ
മണമുള്ള വഴികള്‍
അമ്പലത്തിലേക്ക്
പള്ളികളിലേക്ക്
പാഠശാലയിലേക്ക്
വിരുന്നു വീട്ടിലേക്കു
മരണവീട്ടിലേക്ക്
പോകുന്ന വഴികള്‍
അവിടെ
നിന്നെ തിരഞ്ഞു ഞാനും
എന്നെ തിരഞ്ഞു നീയും
കണ്ടും കാണാതെയും നമ്മള്‍
എത്ര ഞാനും നീയും
ഒരുപാട് പറയാനുണ്ടീ
വഴികള്‍ക്ക് ........
ഒന്നും കേള്‍ക്കാതെ
കാണാതെ
ഒന്നിനും സമയമില്ലാതെ
ഞാനും നീയും മുന്നോട്ട്
ഇന്നലെത്തെ വഴിയുടെ ചരിത്രമറിയാതെ
ഇന്നത്തെ വഴിയുടെ നേരറിയാതെ
നാളത്തെ വഴിയെ ഒട്ടുമറിയാതെ
യാത്രാമൊഴി
യാത്രാമൊഴി
വിട പറഞ്ഞു പോയെങ്കിലും
യാത്രയാകാന്‍ മനം വരുന്നീല
പടിപ്പുരയും കല്‍പ്പടവുകളും
പൂങ്കാറ്റും തുളസിത്തറയും
നിന്നങ്കനത്തിലെ കരിയിലാക്കാറ്റിന്‍
ഗന്ധവുമെന്നെ മാടി വിളിക്കുന്നു
യാത്രയാകാതെ പറ്റില്ല
നോക്കൂ ............
ഇവിടെ ,
നിന്‍റെയീ മുറ്റത്ത്
മഴയെത്ര പെയ്യും!
മരങ്ങള്‍ പിന്നെയും പെയ്യും
നിലാവും കാറ്റും വീണ്ടും വരും-
പൂക്കള്‍ വിടരും-
വേഷങ്ങളിനിയും തിമിര്‍ത്താടും
പിന്നെ .............
അവരും ....യാത്ര ചോദിച്ചിടും
യാത്രയായീടും .
എങ്കിലും .............
ഒന്നുറപ്പുനല്‍കീടാം
എന്നോളം മറ്റൊരാള്‍ കാണില്ലെന്ന്
നോക്കൂ...........
ഞാനിനിയും ഒരുപാട് വളരും
ദേശമെത്ര കാണും
പുഴയിലൂടെ വെള്ളമെത്ര ഒഴുകും
മുടിയെത്ര താടിയെത്ര നരച്ചു വീഴും
എങ്കിലും...........
ഒന്നുറപ്പുനല്‍കീടാം
നിന്നോളം മറ്റൊരാള്‍ കാണില്ലെന്ന് ........
******************************************************************************
അത്ഭുതം
അത്ഭുതം
ജീവിതവും കൂടെ സ്വപ്നങ്ങളുംകരിഞുണങ്ങിയ ഹിരോഷിമയില്‍
പ്രതീക്ഷയുടെ പുതുനാമ്പുകള്‍ വിടര്‍ന്നത്
എനിക്കത്ഭുതമായിരുന്നു !!
ശൂന്യതയില്‍ നിന്നും വിജയം
കൊയ്യുന്നവര്‍ എനിക്കത്ഭുതം!!
മായയില്‍ നിന്നും വര്‍ണ്ണങ്ങള്‍
വരുത്തും ചെപ്പടിവിദ്യ
എനിക്കത്ഭുതം!! ജാലവിദ്യ കാണിക്കും മായാജാലക്കാരനെ എനിക്കിഷ്ടമായിരുന്നു
പുഴയും മഴയും കാടും
തോടുമെല്ലാം
കടലാസുതോണി വരെ അത്ഭുതങ്ങള്‍!!
കാലം കൊഴിയുന്നതും
ഞാന്‍ വളര്‍ന്നതും-എനിക്കത്ഭുതം!!
ഇന്ന് ,
അത്ഭുതങ്ങളില്ലാതായിരിക്കുന്നു
പുഴ കാണാന്‍ പോയി
മണല്‍ക്കൂന കണ്ടൂ ഞാന്‍
കാട് കാണാന്‍ പോയി
മരക്കുറ്റികള്‍ കണ്ടൂ ഞാന്‍
കാട്ടാറിന്‍ ചിലമ്പൊലി തേടി
കാട്ടുപാറയുടെ കനം കണ്ടപ്പോള്‍
അത്ഭുതം വന്നില്ല !!
പുഴയില്ലാ കടത്ത്തുതോണിയും
കാടില്ലാ കാട്ടുചോലയും
കിനാവ് കാണാന്‍ കഴിയുന്ന
മയാജാലക്കാരനായി ഞാന്‍ മാറി
മായയില്‍ മുങ്ങിയ ലോകത്ത്
സ്നേഹമില്ലാതിടത്ത്
ഇല്ലായ്മയില്‍ നിന്ന്
വര്‍ണം വിതറുന്ന
ചെപ്പടിവിദ്യ ഞാനും പഠിച്ചുപോയി
സ്വയമില്ലാതായി,ഒന്നിനുമല്ലാതെ
എറിഞ്ഞു തീരുമ്പോള്‍
എനിക്കൊട്ടുമത്ഭുതം തോന്നീല
അത്ഭുതവും എന്നില്‍ നിന്ന് -
ചോര്‍ന്നു പോയത്,
ഒട്ടും അത്ഭുതമില്ലാതെ -
ഞാനോര്‍ത്തീടുന്നു!!!
2014 ജനുവരി 12
മഴ ........
മഴ എനിക്കിഷ്ടമാണ്
മഴയത്ത് നന ഞൊലിക്കാന്‍
നിനക്കിഷ്ടമല്ലേ
നിനക്കുടുക്കാന്‍ പുടവകള്‍
വേറെയുമുണ്ടല്ലോ
മഴയത്ത് തുള്ളിക്കളിക്കാന്‍
നിനക്കിഷ്ടമല്ലേ
നിനക്കുമേല്‍ മേല്ക്കൂരയുണ്ടല്ലോ
ജനാലക്കമ്പി പിടിച്ചു നീ
റൈയ്ന്‍ റൈയ്ന്‍ ഗോ എവേ
പാടാറില്ലേ
നിന്‍റെ ജനാലകള്‍ക്ക് ചില്ലുകളുണ്ടല്ലോ
ഉടുമുണ്ടില്ലാത്തവന്‍
ജനാലകളില്ലാത്തവന്‍
മേല്‍ക്കൂര പോലുമില്ലാത്തവന്‍
അവന്‍--അപ്പുറത്തുണ്ട് -
നീയതു കാണില്ല
കറുത്ത കമ്പിളി കൊണ്ട്
നിന്‍റെ കണ്ണുകളെ
നീ മറച്ചു കളഞില്ലേ??????
പറയാന്‍ ബാക്കിവെച്ചത്
വിട പറയുന്ന ഓരോ സന്ധ്യക്കും
ഒരു യുഗത്തിന്‍റെ വര്‍ണ്ണങ്ങളുണ്ടാകും
മിഴിനീരിന്‍റെ ഉപ്പു രസമുണ്ടാകും
ഓരോ വേര്‍പിരിയലിനും
ഒരു ജന്മത്തിന്‍റെ ഓര്‍മകളുണ്ടാകും
തെന്നി മിന്നി മറയുന്ന ,മറക്കാത്ത
മറക്കാന്‍ ഒരിക്കലുമാകാത്ത
ഒരുപാട് ഓര്‍മ്മകള്‍.................
അതോര്‍െത്തടുക്കാന്‍ ഒരു ജന്മം
മുഴുവനെടുത്താലും മതിയാകില്ല
ഇനി നമ്മള്‍ കാണും ;സര്‍വേശ്വരന്‍ അനുഗ്രഹിക്കുമെങ്കില്‍ ......ഒരുപാട് നാള് കഴിഞ്ഞു,.....വീതിയേറിയ തിരക്കേറിയ വീഥികളില്‍ വെച്ച് ......അകന്നു പോകുന്ന പാളങ്ങളിലെ ഒരു തീവണ്ടിയില്‍ വച്ച് ..........ആരും ആരെയും ശ്രദ്ധിക്കാത്ത നാല്കവലകളില്‍ വെച്ച് ..........കടല്‍ക്കരയിലോ കോട്ട ൈമതാനങ്ങളിലോ വെച്ച് ..........അപ്പോള്‍ എനിക്കേറെ പറയാനുണ്ടാകും .കേള്‍ക്കാന്‍ നിങ്ങള്‍ക്ക് സമയമില്ലെങ്കിലും ;ഒന്നും പറയാനില്ലെങ്കില്‍ അത് ഒരുപാട് പറയാനുള്ളത് കൊണ്ട് മാത്രം !!!ഇനിയിപ്പോള്‍ നമ്മള്‍ കണ്ടില്ലെങ്കിലെന്താ ??നമ്മള്‍ ഓര്‍മിക്കുന്നവരാകില്ലേ !! തീര്‍ച്ചയായും .....................
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)
















