2014 ഓഗസ്റ്റ് 6

ലോകാസമസ്താ സുഖിനോ ഭവന്തു

 
                                                   
                         അറുപത്തിയൊന്‍പത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ആകാശത്തുകൂടെ  പോകുന്ന വിമാനങ്ങളെ കൌതുകത്തോടെ നോക്കിയഒരു ജനത അനുഭവിച്ച ദുരന്തത്തെയും ദുരിതങ്ങളേയും ലോകം  പേരിട്ടു വിളിച്ചു ...'ആദ്യത്തെ അണുബോംബ് പരീക്ഷണം'........ .പിന്നീടിങ്ങോട്ട്‌ കലണ്ടറുകളില്‍ നാം അടയാളപ്പെടുത്തി വച്ചു --'ഓഗസ്റ്റ്‌ 6  ഹിരോഷിമദിനം' --ഓഗസ്റ്റ്‌ 9 നാഗസാക്കി ദിനം'-- .നാമിതു പറയുമ്പോഴും ആകാശത്തു കൂടെ പോകുന്ന വിമാനങ്ങളെ ഭീതിയോടെ നോക്കുന്ന എത്രയോ കുരുന്നുകള്‍,മനുഷ്യജന്മങ്ങള്‍ ഈ ലോകത്തിന്‍റെ വിവിധയിടങ്ങളില്‍ ഉണ്ട് .തങ്ങളെ അനുസരിക്കാത്തവരുടെ തലയ്ക്കു മുകളിലൂടെ വിമാനങ്ങള്‍ പറത്തുകയും ,ബോംബുകള്‍ വര്‍ഷിക്കുകയും ചെയ്യുക എന്നത് ലോകപോലിസുകാരുടെ ഒരു വിനോദമാണത്രെ ............അവരുടെ വിനോദങ്ങള്‍ക്ക് തടയിടാന്‍ നിര്ഭാഗ്യവശാല്‍ നമുക്ക് കഴിയില്ല .
                        യുദ്ധവും സമാധാനവും ഒരുമിച്ചുണ്ടാകില്ല.രണ്ടു മഹാനഗരങ്ങള്‍ തൂത്തെറിയപ്പെട്ട ഒരു വലിയ ദുരന്തം നേരിടേണ്ടി വന്നിട്ടും നിശ്ചയധാര്‍ട്യം കൊണ്ടും മനക്കരുത്ത് കൊണ്ടും ഉജ്വലമായ കര്‍മ്മശേഷി കൊണ്ടുംഈ ലോകത്തോട്‌ മുഴുവന്‍ "മെയ്‌ട് ഇന്‍ ജപ്പാന്‍" എന്ന് വിളിച്ചു പറയുന്ന ജപ്പാന്‍കാരന്‍റെ ധീരതയെ നമിച്ചു കൊണ്ട്  ,..യുദ്ധങ്ങളില്ലാത്ത ,ഇടുങ്ങിയ മനസ്സും ചിന്തകളുമില്ലാത്ത നല്ല ദിനങ്ങള്‍ക്കായ് പ്രാര്‍ഥിച്ചു കൊണ്ട്.., സ്വയം സമാധാനവാഹകരാകാന്‍ കഴിയട്ടെ  എന്ന് ആശംസിച്ചു കൊണ്ട് ...............
                                                

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ