2014 നവംബർ 18

മഴയോട്......

മഴയോട്...................                                                                                                                                                 നീ വരുന്നത് എനിക്കിഷ്ടമാണ്.ഞാന്‍ മുന്‍പ് പറഞ്ഞതല്ലേ....ചേമ്പിലത്തുള്ളിയില്‍ നീ തീര്‍ക്കുന്ന വര്‍ണലോകം  നോക്കി മിഴിച്ചു നില്‍ക്കുന്ന എന്നെക്കുറിച്ച്  തന്നെ .......നിന്‍റെ ഓരോ തുള്ളിയും ഈ മണ്ണിനെ പുളകം കൊള്ളിക്കുമെന്നറിയാം,   പുതുനാമ്പുകള്‍വിടര്‍ത്തുമെന്നറിയാം,
കടലാസുതോണികളെയെനിക്ക്  തിരികെ തരുമെന്നുമറിയാം,
 എങ്കിലും ചോദിക്കട്ടെ...........
 ഇടിയായും മിന്നലായും ഉരുള്‍പൊട്ടലായും  പേമാരിയായും
 ഞങ്ങളിലാരെയൊക്കെ  കൊണ്ടു പോകാനാണ്
 ഇത്തവണ നീ വന്നിരിക്കുന്നത് ????????
  കുന്നിടിച്ചതും  കാട് വെട്ടിയതും  മണലൂറ്റിയതും   ഞങ്ങള്‍ തന്നെയാണല്ലോ? ..........അനുഭവിക്കാന്‍ ബാധ്യസ്ഥരാണ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ