2014 ജനുവരി 12

പറയാന്‍ ബാക്കിവെച്ചത്



                                 വിട പറയുന്ന ഓരോ സന്ധ്യക്കും 
                                 ഒരു യുഗത്തിന്‍റെ വര്‍ണ്ണങ്ങളുണ്ടാകും
                                 മിഴിനീരിന്‍റെ ഉപ്പു രസമുണ്ടാകും
                                 ഓരോ വേര്‍പിരിയലിനും
                                 ഒരു ജന്മത്തിന്‍റെ ഓര്‍മകളുണ്ടാകും
                                 തെന്നി മിന്നി മറയുന്ന ,മറക്കാത്ത
                                 മറക്കാന്‍ ഒരിക്കലുമാകാത്ത 
                                 ഒരുപാട് ഓര്‍മ്മകള്‍.................
                                 അതോര്‍െത്തടുക്കാന്‍ ഒരു ജന്മം
                                 മുഴുവനെടുത്താലും മതിയാകില്ല

   ഇനി നമ്മള്‍ കാണും ;സര്‍വേശ്വരന്‍ അനുഗ്രഹിക്കുമെങ്കില്‍ ......ഒരുപാട് നാള് കഴിഞ്ഞു,.....വീതിയേറിയ തിരക്കേറിയ വീഥികളില്‍ വെച്ച് ......അകന്നു പോകുന്ന പാളങ്ങളിലെ ഒരു തീവണ്ടിയില്‍ വച്ച് ..........ആരും ആരെയും ശ്രദ്ധിക്കാത്ത നാല്കവലകളില്‍ വെച്ച് ..........കടല്‍ക്കരയിലോ കോട്ട ൈമതാനങ്ങളിലോ വെച്ച് ..........അപ്പോള്‍ എനിക്കേറെ പറയാനുണ്ടാകും .കേള്‍ക്കാന്‍ നിങ്ങള്‍ക്ക്‌ സമയമില്ലെങ്കിലും ;ഒന്നും പറയാനില്ലെങ്കില്‍ അത് ഒരുപാട് പറയാനുള്ളത് കൊണ്ട് മാത്രം !!!ഇനിയിപ്പോള്‍ നമ്മള്‍ കണ്ടില്ലെങ്കിലെന്താ ??നമ്മള്‍ ഓര്‍മിക്കുന്നവരാകില്ലേ !!                                             തീര്‍ച്ചയായും .....................
 
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ