ഒരുപാട് യാത്ര ചെയ്തു
വീതിയും നീളവും
ദിക്കും ദിശയും
കാലവും ദേശവും പിന്നിട്ട്
ഒരുപാട്
ഇനിയും കണ്ടെത്താന്‍ കഴിഞ്ഞില്ല
മുത്തശ്ശി പറഞ്ഞ ഓരോര്‍മയാണ്
ഇവിടെ എവിടെയോ .....
ഒരു പുഴയുണ്ടായിരുന്നു ............
ഇനി ................
മുത്തശ്ശിക്ക് തെറ്റിയതാണോ .........................
***************************************************************** കൊതി
എയര്‍കണ്ടീഷന്‍ ചെയ്ത
ഏറുമാടവും വാങ്ങി
ബ്ലാക്ക്ബാറിയും ലാപ്ടോപ്പും വാങ്ങി
പിന്നെ
പുതിയ മോഡലൊരു പെണ്ണിനേയും
എന്നിട്ടും ----ഒരു കൊതി ------------
പഴയ ...........
ആ പാലൈസുകാരന്‍ --
ഈ വഴി വെറുതെയൊന്നു വന്നെങ്കില്‍
*******************************************************************
അത്ഭുതം
ജീവിതവും കൂടെ സ്വപ്നങ്ങളുംകരിഞുണങ്ങിയ ഹിരോഷിമയില്‍
പ്രതീക്ഷയുടെ പുതുനാമ്പുകള്‍ വിടര്‍ന്നത്
എനിക്കത്ഭുതമായിരുന്നു !!
ശൂന്യതയില്‍ നിന്നും വിജയം
കൊയ്യുന്നവര്‍ എനിക്കത്ഭുതം!!
മായയില്‍ നിന്നും വര്‍ണ്ണങ്ങള്‍
വരുത്തും ചെപ്പടിവിദ്യ
എനിക്കത്ഭുതം!!
ജാലവിദ്യ കാണിക്കും
മായാജാലക്കാരനെ എനിക്കിഷ്ടമായിരുന്നു
പുഴയും മഴയും കാടും
തോടുമെല്ലാം
കടലാസുതോണി വരെ അത്ഭുതങ്ങള്‍!!
കാലം കൊഴിയുന്നതും
ഞാന്‍ വളര്‍ന്നതും-എനിക്കത്ഭുതം!!
ഇന്ന് ,
അത്ഭുതങ്ങളില്ലാതായിരിക്കുന്നു
പുഴ കാണാന്‍ പോയി
മണല്‍ക്കൂന കണ്ടൂ ഞാന്‍
കാട് കാണാന്‍ പോയി
മരക്കുറ്റികള്‍ കണ്ടൂ ഞാന്‍
കാട്ടാറിന്‍ ചിലമ്പൊലി തേടി
കാട്ടുപാറയുടെ കനം കണ്ടപ്പോള്‍
അത്ഭുതം വന്നില്ല !!
പുഴയില്ലാ കടത്ത്തുതോണിയും
കാടില്ലാ കാട്ടുചോലയും
കിനാവ് കാണാന്‍ കഴിയുന്ന
മയാജാലക്കാരനായി ഞാന്‍ മാറി
മായയില്‍ മുങ്ങിയ ലോകത്ത്
സ്നേഹമില്ലാതിടത്ത്
ഇല്ലായ്മയില്‍ നിന്ന്
വര്‍ണം വിതറുന്ന
ചെപ്പടിവിദ്യ ഞാനും പഠിച്ചുപോയി
സ്വയമില്ലാതായി,ഒന്നിനുമല്ലാതെ
എറിഞ്ഞു തീരുമ്പോള്‍
എനിക്കൊട്ടുമത്ഭുതം തോന്നീല
അത്ഭുതവും എന്നില്‍ നിന്ന് -
ചോര്‍ന്നു പോയത്,
ഒട്ടും അത്ഭുതമില്ലാതെ -
ഞാനോര്‍ത്തീടുന്നു!!!
************************************************************************
യാത്രാമൊഴി
വിട പറഞ്ഞു പോയെങ്കിലും
യാത്രയാകാന്‍ മനം വരുന്നീല
പടിപ്പുരയും കല്‍പ്പടവുകളും
പൂങ്കാറ്റും തുളസിത്തറയും
നിന്നങ്കനത്തിലെ കരിയിലാക്കാറ്റിന്‍
ഗന്ധവുമെന്നെ മാടി വിളിക്കുന്നു
യാത്രയാകാതെ പറ്റില്ല
നോക്കൂ ............
ഇവിടെ ,
നിന്‍റെയീ മുറ്റത്ത്
മഴയെത്ര പെയ്യും!
മരങ്ങള്‍ പിന്നെയും പെയ്യും
നിലാവും കാറ്റും വീണ്ടും വരും-
പൂക്കള്‍ വിടരും-
വേഷങ്ങളിനിയും തിമിര്‍ത്താടും
പിന്നെ .............
അവരും ....യാത്ര ചോദിച്ചിടും
യാത്രയായീടും .
എങ്കിലും .............
ഒന്നുറപ്പുനല്‍കീടാം
എന്നോളം മറ്റൊരാള്‍ കാണില്ലെന്ന്
നോക്കൂ...........
ഞാനിനിയും ഒരുപാട് വളരും
ദേശമെത്ര കാണും
പുഴയിലൂടെ വെള്ളമെത്ര ഒഴുകും
മുടിയെത്ര താടിയെത്ര നരച്ചു വീഴും
എങ്കിലും...........
ഒന്നുറപ്പുനല്‍കീടാം
നിന്നോളം മറ്റൊരാള്‍ കാണില്ലെന്ന് ........
******************************************************************************
യാത്രയാകാന്‍ മനം വരുന്നീല
പടിപ്പുരയും കല്‍പ്പടവുകളും
പൂങ്കാറ്റും തുളസിത്തറയും
നിന്നങ്കനത്തിലെ കരിയിലാക്കാറ്റിന്‍
ഗന്ധവുമെന്നെ മാടി വിളിക്കുന്നു
യാത്രയാകാതെ പറ്റില്ല
നോക്കൂ ............
ഇവിടെ ,
നിന്‍റെയീ മുറ്റത്ത്
മഴയെത്ര പെയ്യും!
മരങ്ങള്‍ പിന്നെയും പെയ്യും
നിലാവും കാറ്റും വീണ്ടും വരും-
പൂക്കള്‍ വിടരും-
വേഷങ്ങളിനിയും തിമിര്‍ത്താടും
പിന്നെ .............
അവരും ....യാത്ര ചോദിച്ചിടും
യാത്രയായീടും .
എങ്കിലും .............
ഒന്നുറപ്പുനല്‍കീടാം
എന്നോളം മറ്റൊരാള്‍ കാണില്ലെന്ന്
നോക്കൂ...........
ഞാനിനിയും ഒരുപാട് വളരും
ദേശമെത്ര കാണും
പുഴയിലൂടെ വെള്ളമെത്ര ഒഴുകും
മുടിയെത്ര താടിയെത്ര നരച്ചു വീഴും
എങ്കിലും...........
ഒന്നുറപ്പുനല്‍കീടാം
നിന്നോളം മറ്റൊരാള്‍ കാണില്ലെന്ന് ........
******************************************************************************
വഴികള്‍
കൂട്ടുകാരീ ,കാണുന്നില്ലേ
ഇടത്തും വലത്തുമുള്ള വഴികള്‍
വീഥികള്‍ക്ക് പറയാന്‍
എന്തെന്തു ചരിതങ്ങള്‍,ചരിത്രങ്ങള്‍
അതിന്‍റെ കാറ്റിന് ചരിത്ര-
പുരുഷരുടെ ഗന്ധം
ചത്ത പട്ടിയുടെ
അഴുകിയ കാക്കയുടെ
മണമുള്ള വഴികള്‍
അമ്പലത്തിലേക്ക്
പള്ളികളിലേക്ക്
പാഠശാലയിലേക്ക്
വിരുന്നു വീട്ടിലേക്കു
മരണവീട്ടിലേക്ക്
പോകുന്ന വഴികള്‍
അവിടെ
നിന്നെ തിരഞ്ഞു ഞാനും
എന്നെ തിരഞ്ഞു നീയും
കണ്ടും കാണാതെയും നമ്മള്‍
എത്ര ഞാനും നീയും
ഒരുപാട് പറയാനുണ്ടീ
വഴികള്‍ക്ക് ........
ഒന്നും കേള്‍ക്കാതെ
കാണാതെ
ഒന്നിനും സമയമില്ലാതെ
ഞാനും നീയും മുന്നോട്ട്
ഇന്നലെത്തെ വഴിയുടെ ചരിത്രമറിയാതെ
ഇന്നത്തെ വഴിയുടെ നേരറിയാതെ
നാളത്തെ വഴിയെ ഒട്ടുമറിയാതെ..
വിഷയം -'പെണ്‍കുട്ടി'
ഞാനെഴുതി
സൂര്യനെല്ലിയിലെ,
വിതുരയിലെ,
കിളിരൂരിലെ,
കവിയൂരിലെ ,
ധര്‍മ്മടത്തെ,
പറവൂരിലെ ,
ഡല്‍ഹിയിലെ,
യുപിയിലെ -'പെണ്‍കുട്ടി---'
സമ്മാനം കിട്ടിയില്ല ....
കേട്ടുമടുത്ത വിഷയങ്ങള്‍ക്ക്
സമ്മാനമില്ലത്രേ ...........
ഇടത്തും വലത്തുമുള്ള വഴികള്‍
വീഥികള്‍ക്ക് പറയാന്‍
എന്തെന്തു ചരിതങ്ങള്‍,ചരിത്രങ്ങള്‍
അതിന്‍റെ കാറ്റിന് ചരിത്ര-
പുരുഷരുടെ ഗന്ധം
ചത്ത പട്ടിയുടെ
അഴുകിയ കാക്കയുടെ
മണമുള്ള വഴികള്‍
അമ്പലത്തിലേക്ക്
പള്ളികളിലേക്ക്
പാഠശാലയിലേക്ക്
വിരുന്നു വീട്ടിലേക്കു
മരണവീട്ടിലേക്ക്
പോകുന്ന വഴികള്‍
അവിടെ
നിന്നെ തിരഞ്ഞു ഞാനും
എന്നെ തിരഞ്ഞു നീയും
കണ്ടും കാണാതെയും നമ്മള്‍
എത്ര ഞാനും നീയും
ഒരുപാട് പറയാനുണ്ടീ
വഴികള്‍ക്ക് ........
ഒന്നും കേള്‍ക്കാതെ
കാണാതെ
ഒന്നിനും സമയമില്ലാതെ
ഞാനും നീയും മുന്നോട്ട്
ഇന്നലെത്തെ വഴിയുടെ ചരിത്രമറിയാതെ
ഇന്നത്തെ വഴിയുടെ നേരറിയാതെ
നാളത്തെ വഴിയെ ഒട്ടുമറിയാതെ..
***************************************************************************** പെണ്‍കുട്ടി
ഉപന്യാസ രചന-----വിഷയം -'പെണ്‍കുട്ടി'
ഞാനെഴുതി
സൂര്യനെല്ലിയിലെ,
വിതുരയിലെ,
കിളിരൂരിലെ,
കവിയൂരിലെ ,
ധര്‍മ്മടത്തെ,
പറവൂരിലെ ,
ഡല്‍ഹിയിലെ,
യുപിയിലെ -'പെണ്‍കുട്ടി---'
സമ്മാനം കിട്ടിയില്ല ....
കേട്ടുമടുത്ത വിഷയങ്ങള്‍ക്ക്
സമ്മാനമില്ലത്രേ ...........





അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ