2014 മേയ് 29

ഇത്ര മാത്രം


  ഒരു മയില്‍പ്പീലിയുണ്ടെന്‍ മനസ്സില്‍
 സ്വപ്നങ്ങളെ വിരിയിക്കുവാന്‍
 ഇത്തിരി വളപ്പൊട്ടുകളുണ്ടെന്‍ മനസ്സില്‍
 സ്വപ്നങ്ങള്‍ക്ക്  വര്‍ണമേകാന്‍
 ഒരു കുറ്റിപ്പെന്സിലുണ്ടെന്‍ മനസ്സില്‍
 നൂറു ചിത്രം വരക്കാന്‍
 ഇത്തിരി മഞ്ചാടിക്കുരുവുണ്ടെന്‍ മനസ്സില്‍
 ഒത്തിരി വര്‍ണമഴ പെയ്യിക്കുവാന്‍
 ഒരിലക്കുടയുണ്ടെന്‍ മനസ്സില്‍
 മഴ നനയാതെ സ്വപ്നങ്ങളെ ചൂടിക്കുവാന്‍

 ഒരു നെല്ലിമരമുണ്ടെന്‍ മനസ്സില്‍

 കയ്പ്പും ചവര്‍പ്പും
 പിന്നെയൊരുപാട് മധുരവുമെന്‍
 സ്വപ്നങ്ങളില്‍ നിറക്കാന്‍
 ഒരു മഷിത്തണ്ടു കൂടിയുണ്ടെന്‍ മനസ്സില്‍
 തെറ്റിയതൊക്കെയും മായ്ച്ചു കളയാന്‍
 വെറുതെ മായ്ച്ചു  കളയാന്‍
 എനിക്കിത്രയും മതി
 ഇത്ര മാത്രം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ