വര്‍ഷാന്ത്യത്തിലെ അവസാനത്തെ സൂര്യനെയും ഞാനിന്നു യാത്രയാക്കി.എന്‍റെ മുന്‍പിലൊരു ഇടനാഴിയില്‍ ഘടികാരമണി പന്ത്രണ്ടുമടിച്ചു.വീണ്ടുമൊരു പുതുപ്രഭ്രാതം........വാക്കുംപ്രവൃത്തിയും യോജിപ്പിക്കുകയും കര്‍മ്മം നിര്‍വഹിക്കുകയും ചെയ്യുന്ന അതികാരകേന്ട്രങ്ങളും ഒരു കുറ്റവാളി പോലും രെക്ഷപ്പെടാത്ത ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാത്ത കണ്ണ് തുറന്നിരിക്കുന്ന നീതിപീഠങ്ങളും സത്യമാകുന്ന ഒരു വര്‍ഷം .
പേരും പരിഹാരവും നിര്‍വചിക്കാന്‍ ബുദ്ധിമുട്ടുന്ന രോഗങ്ങളില്‍നിന്നും ഭൂകമ്പമാപിനിയുടെ തീവ്രതകളില്‍ നിന്നും ആര്‍ത്തലക്കുന്ന തിരമാലകളില്‍നിന്നും കൂട്ടത്തോടെ അടക്കംചെയ്യപ്പെടുന്ന ശവക്കുഴികളില്‍നിന്നും മോചനമുള്ള ഒരു വര്‍ഷം.
തളിര്ക്കുന്നതിനു മുന്‍പേ കൊഴിക്കപ്പെടുന്ന പെണ്‍ പൂക്കളുടെ നിലവിളികള്‍ ഉയരാത്ത ,സ്ഥലപ്പേരുകളില്‍ അറിയപ്പെടുന്ന പെണ്‍ക്കുട്ടികള്‍ ഇല്ലാത്ത ഒരു വര്‍ഷം.ആശ്വാസത്തോടെ വാതിലിനപ്പുറത്തു നിന്നും പത്രം എടുത്ത് വായിക്കാന്‍ ൈധൈര്യപ്പെടുന്ന ഒരു പ്രഭാതമെങ്കിലും സ്വന്തമായുള്ള ഒരു വര്‍ഷം .







