

നിന്‍റെ മുഖം എനിക്കറിയില്ല
അസമയത്ത് ഇറങ്ങി നടന്നതിനെ
കുറ്റം പറയുന്നവരുണ്ട്
കൂട്ടുകാരനൊപ്പം
സിനിമ കണ്ടതിനു
മുരുമുരുക്കുന്നവരുണ്ട്
പാതിരാത്രിയില്‍
ബസ്സില്‍ കയറിയ
നിന്‍റെ ചാരിത്രത്തെ
സംശയിക്കുന്നവരുണ്ട്
താണ്‌കേണപേക്ഷിച്ചിരുന്നെങ്കില്‍
രക്ഷപ്പെടുമായിരുന്നെന്ന്‍
പറയുന്നവരുണ്ട്
തീയില്ലാതെ പുകയുണ്ടാകുമോയെന്ന്‍
ആക്രോശിക്കുന്നവരുണ്ട്
നിനക്ക് വേണ്ടി
സമരം ചെയ്തവര്‍
പ്രാര്‍ഥിച്ചവര്‍,
കണ്ണീരോഴുക്കിയവര്‍
ഞങ്ങളെക്കാള്‍
പരിശുദ്ധയായിരിക്കും നീ
നിന്‍റെ മുഖം എനിക്കറിയില്ല
ഞാനും നീയും പരിചിതരല്ല
എന്നാല്‍
നിന്‍റെ സ്വപ്നങ്ങളെ
പ്രതീക്ഷകളെ
എനിക്ക് പരിചയമുണ്ട്
നീയറിഞ്ഞില്ലേ ? ? ?
തൂക്കുകയരാണ്
പതിനെട്ടു തികയാത്ത
ഒരുത്തന്‍ ബാക്കിയുണ്ട്
പ്രഖ്യാപനങ്ങള്‍ ഒരുപാടുണ്ട്
" സ്ത്രീ സുരക്ഷ"
"നിര്‍ഭയ "
ഇതൊന്നും നിനക്കുള്ള
നീതിയല്ലെന്നറിയാം
ഞങ്ങള്‍ക്കിത്രയെ കഴിയൂ
''"നമ്മുടെ നാടല്ലേ""
സഹോദരീ --നിന്‍റെ --
മുഖം "എനിക്കറിയേണ്ട"
പക്ഷേ....
എനിക്കറിയാം
ഈ മണ്ണിന്‍റെ നിറമായിരുന്നു
നിന്‍റെ കണ്ണുകള്‍ക്ക് ................

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ