വര്‍ഷാന്ത്യത്തിലെ അവസാനത്തെ സൂര്യനെയും ഞാനിന്നു യാത്രയാക്കി.എന്റെ മുന്‍പിലൊരു ഇടനാഴിയില്‍ ഘടികാരമണി പന്ത്രണ്ടുമടിച്ചു.വീണ്ടുമൊരു പുതുപ്രഭ്രാതം........വാക്കുംപ്രവൃത്തിയും യോജിപ്പിക്കുകയും കര്‍മ്മം നിര്‍വഹിക്കുകയും ചെയ്യുന്ന അതികാരകേന്ട്രങ്ങളും ഒരു കുറ്റവാളി പോലും രെക്ഷപ്പെടാത്ത ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാത്ത കണ്ണ് തുറന്നിരിക്കുന്ന നീതിപീഠങ്ങളും സത്യമാകുന്ന ഒരു വര്‍ഷം .
പേരും പരിഹാരവും നിര്‍വചിക്കാന്‍ ബുദ്ധിമുട്ടുന്ന രോഗങ്ങളില്‍നിന്നും ഭൂകമ്പമാപിനിയുടെ തീവ്രതകളില്‍ നിന്നും ആര്‍ത്തലക്കുന്ന തിരമാലകളില്‍നിന്നും കൂട്ടത്തോടെ അടക്കംചെയ്യപ്പെടുന്ന ശവക്കുഴികളില്‍നിന്നും മോചനമുള്ള ഒരു വര്‍ഷം.
തളിര്ക്കുന്നതിനു മുന്‍പേ കൊഴിക്കപ്പെടുന്ന പെണ് പൂക്കളുടെ നിലവിളികള്‍ ഉയരാത്ത ,സ്ഥലപ്പേരുകളില്‍ അറിയപ്പെടുന്ന പെണ്‍ക്കുട്ടികള്‍ ഇല്ലാത്ത ഒരു വര്‍ഷം.ആശ്വാസത്തോടെ വാതിലിനപ്പുറത്തു നിന്നും പത്രം എടുത്ത് വായിക്കാന്‍ ൈധൈര്യപ്പെടുന്ന ഒരു പ്രഭാതമെങ്കിലും സ്വന്തമായുള്ള ഒരു വര്‍ഷം .
മനുഷ്യന് മനുഷ്യനെയും മനുഷ്യത്വവും തിരിച്ചരിയുന്നൊരു വര്‍ഷം .സഹജീവികള്‍ ഒരുപാടുള്ലൊരു ജീവിയാണു താനെന്നു അവന് തിരിച്ചരിയുന്നൊരു വര്‍ഷം .അഹങ്കാരം മൂലം ഉന്മത്തനായി ഉറങ്ങാന്‍ കിടക്കുമ്പോള്‍ എല്ലാമറിയുന്ന ൈദവം ഉണര്‍ന്നിരിക്കുന്നു എന്ന ചിന്ത ഉയരുന്നൊരു വര്‍ഷം .
അങ്ങനെയൊക്കെയാകട്ടെ ഈ പുതുവര്‍ഷം .
പക്ഷേ .....................-ഇതെല്ലം ഉറപ്പുനല്‍കി കൊണ്ട് ഉള്‍ക്കൊള്ളിച്ചു കൊണ്ട് എനിക്ക് പറയാനാകുമോ ഒരു "ഹാപ്പി ന്യൂ ഇയര്‍" ?????????????????
എല്ലാം അറിയുന്നവനോടു തന്നെ പറയാം ---------
സന്തോഷഭരിതമായൊരു പുതുവര്ഷത്തിനായ് ..................

കൊള്ളാം .ഗുഡ്
മറുപടിഇല്ലാതാക്കൂ