![]() |
| Thanks:google images |
പാടവരമ്പുകള്‍ താണ്ടി,എന്‍റെ പൂക്കാലങ്ങളെ തേടിവന്ന തുമ്പയുടെയും മുക്കുറ്റിയുടെയും ഓര്‍മയ്ക്ക് ,കായ വറുത്തതിന്‍റെയും പപ്പടം കാച്ചിയതിന്‍റെയും നറുമണത്തിന്‍റെ ഓര്‍മയ്ക്ക്, ശര്‍ക്കരയുപ്പേരിയുടെ മധുരം കിനിയുന്ന ഓര്‍മയ്ക്ക്, മൂവ്വാണ്ടന്‍ മാവിന്‍റെ കനമുള്ളൊരു കൊമ്പില്‍ എല്ലാവര്‍ക്കുവേണ്ടിയും ഒരുപോലെ ആടുന്നൊരു ഊഞ്ഞാലിന്‍റെ ഓര്‍മയ്ക്ക്, നാക്കിലയിട്ടു വിളമ്പിയ തുമ്പപ്പൂച്ചോറിന്‍റെയും സാമ്പാറിന്‍റെയും ചൂടുള്ള മണത്തിന്‍റെ ഓര്‍മയ്ക്ക്, ഉമ്മറക്കോലായിലെ ബഹളത്തിനിടയ്ക്കും മുഴങ്ങിക്കേട്ടിരുന്ന ഒരുമയുടെ താളത്തിന്‍റെ ഓര്‍മയ്ക്ക്, കള്ളവും ചതിയുമില്ലാത്ത കള്ളത്തരങ്ങള്‍ ഒട്ടുമില്ലാത്ത ഒരു നല്ല കാലത്തിന്‍റെ ഓര്‍മയ്ക്ക്, ആരുടെയൊക്കെയോ കുശുമ്പിനും അസൂയക്കും വേണ്ടി ചവിട്ടിത്താഴ്ത്തപ്പെട്ട സദ്‌ഭരണത്തിന്‍റെ ഓര്‍മയ്ക്ക്,...............
നന്മകള്‍ക്കെന്നും കൂടുതല്‍ പകിട്ട് ഓര്‍മകളില്‍ തന്നെയാണ് .അക്ഷരങ്ങള്‍ക്കതിനു മനോഹരമായ ആകൃതി നല്‍കാന്‍ കഴിയില്ലെങ്കിലും .......പറയുന്നു ........
ഓണാശംസകള്‍


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ