![]() |
| Thanks :google images |
ഹരിശ്രീ കുറിച്ചു തന്ന
അക്ഷരമോതിത്തന്ന 'മാഷ് '
മാഷായിരുന്നു എന്‍റെ ശരി
അച്ഛന്‍റെ കരുതലും
അമ്മയുടെ തണലും
ഇടക്കിടെ
മുത്തച്ഛന്‍റെ ശകാരവുമാണ് 'മാഷ് '
തുലാമഴയത്തെ നാലുമണി നേരം
നിലംതൊട്ടൊരിടി വെട്ടിയപ്പോള്‍
മാനത്തെ ഹെഡ്മാഷ്
മേശയിലിടിച്ചെന്നു പറഞ്ഞു
ഭയമകറ്റിയ 'മാഷ് '
എനിക്ക് നേര് കാണിക്കാനല്ലേ
മാഷിന്നു ചൂണ്ടുവിരല്‍ തന്നത് നന്മ വഴികളിലെ നറും മണമുള്ള
തുമ്പപ്പൂവായിരുന്നു 'മാഷ് '
മാഷേ ................
നിങ്ങളുടെ കൂട്ടത്തിലെങ്ങനെ
ചെന്നായ്ക്കളെത്തി
മഴയത്ത് നനയാതെ,
ഇടറി വീഴാതെ,നടത്തിയ
കൈകളിലെങ്ങനെ വിലങ്ങു വീണു ......
ചിതറിയ പല വഴികളില്‍ നിന്നും
നേരിന്‍റെ ഒരു വഴി ചൊല്ലിത്തന്ന മാഷേ
നിങ്ങളുടെ കൂട്ടത്തിലെങ്ങനെ
വഴി പിഴച്ചവരെത്തി ????????
കുഞുചോക്കിനെ നോവിക്കത്തവരെന്തേ
കുഞിക്കൈകളിലെ
കുപ്പിവളകളുടച്ചു കളഞൂ ???????
കാലം തെറ്റി മഴ പെയ്താലും.......
വിളയെല്ലാം പതിരായിപ്പോയാലും........
പഠിച്ചതെല്ലാം മറന്നു പോയാലും..............
ഞാന്‍ തോറ്റാലും --സാരമില്ല --
പക്ഷേ ................................
മാഷ് തോറ്റാല്‍.........................
പിന്നെ .........................................
![]() |
| Thanks:google Images |


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ