2014 ഓഗസ്റ്റ് 15

സ്വാതന്ത്രം തന്നെയമൃതം ..............

അറുപത്തിഏഴു വര്‍ഷങ്ങള്‍-------
 നേട്ടങ്ങള്‍ ഒരുപാടുണ്ട് ,നേടാന്‍ അതിലേറെയും ......ഭൂതകാലത്തിന്‍റെ പരാധീനതകള്‍,വര്‍ത്തമാനത്തിന്‍റെ ആവശ്യങ്ങള്‍ ,ഭാവിയുടെ വെല്ലുവിളികള്‍ -എല്ലാം നേരിടേണ്ടതുണ്ട് .
       നമ്മെ നയിച്ചിരുന്ന മൂല്യങ്ങളുടെയും തത്വങ്ങളുടെയും വിശുദ്ധജ്യോതിയെ യമുനാതീരത്തുള്ള ശവകുടീരത്തിനു മുകളില്‍ നാം കണ്ണാടിക്കൂട്ടിനുള്ളില്‍ തളച്ചിട്ടിരിക്കുന്നു .മുഗളന്‍റെ കോട്ടയ്ക്കു മുകളില്‍ മൂവര്‍ണ്ണക്കൊടി മുകളിലേക്കുയരുമ്പോള്‍ രോമാഞ്ചം കൊള്ളുന്ന നാം ഓര്‍ക്കേണ്ടതുണ്ട് --നമുക്ക് ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.......അല്ലെങ്കില്‍ നാം മറന്നു കളയരുത് --വര്‍ണ്ണപൊലിമയേറിയ നമ്മുടെ സ്വാതന്ത്രദിനാഘോഷച്ചടങ്ങുകള്‍ വിളിച്ചോതുന്ന ബാനറുകള്‍ക്ക് താഴെ ,ചപ്പുചവറുകള്‍ക്കിടയില്‍ അന്നം തിരയുന്നവനെ ,കരുത്തിന്‍റെ കുങ്കുമത്തിനും ത്യാഗത്തിന്‍റെയും ശാന്തിയുടെയും വെണ്മക്കും സമൃതിയുടെ  ഹരിതവര്‍ണ്ണത്തിനുമിടക്ക് തന്‍റെ ജീവിതത്തിലെ  ദിനചക്രത്തില്‍ മണിക്കൂറുകളാകുന്ന ഇരുപത്തിനാല് ആരക്കാലുകളിലും കുരുങ്ങി -ശാന്തിയും സമാധാനവും സമൃതിയും അന്വേഷിക്കുന്നവനെ -അവനു ആകാശത്തിന്‍റെ നീലിമ മാത്രം സ്വന്തം 
                    യമുനാതീരത്തെ ആ കെടാവിളക്ക് നമ്മെ മാടി വിളിക്കുന്നു ........അവസാനത്തെ ഭാരതീയന്‍റെയും കണ്ണീരൊപ്പാന്‍ -.........
,

2014 ഓഗസ്റ്റ് 6

ലോകാസമസ്താ സുഖിനോ ഭവന്തു

 
                                                   
                         അറുപത്തിയൊന്‍പത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ആകാശത്തുകൂടെ  പോകുന്ന വിമാനങ്ങളെ കൌതുകത്തോടെ നോക്കിയഒരു ജനത അനുഭവിച്ച ദുരന്തത്തെയും ദുരിതങ്ങളേയും ലോകം  പേരിട്ടു വിളിച്ചു ...'ആദ്യത്തെ അണുബോംബ് പരീക്ഷണം'........ .പിന്നീടിങ്ങോട്ട്‌ കലണ്ടറുകളില്‍ നാം അടയാളപ്പെടുത്തി വച്ചു --'ഓഗസ്റ്റ്‌ 6  ഹിരോഷിമദിനം' --ഓഗസ്റ്റ്‌ 9 നാഗസാക്കി ദിനം'-- .നാമിതു പറയുമ്പോഴും ആകാശത്തു കൂടെ പോകുന്ന വിമാനങ്ങളെ ഭീതിയോടെ നോക്കുന്ന എത്രയോ കുരുന്നുകള്‍,മനുഷ്യജന്മങ്ങള്‍ ഈ ലോകത്തിന്‍റെ വിവിധയിടങ്ങളില്‍ ഉണ്ട് .തങ്ങളെ അനുസരിക്കാത്തവരുടെ തലയ്ക്കു മുകളിലൂടെ വിമാനങ്ങള്‍ പറത്തുകയും ,ബോംബുകള്‍ വര്‍ഷിക്കുകയും ചെയ്യുക എന്നത് ലോകപോലിസുകാരുടെ ഒരു വിനോദമാണത്രെ ............അവരുടെ വിനോദങ്ങള്‍ക്ക് തടയിടാന്‍ നിര്ഭാഗ്യവശാല്‍ നമുക്ക് കഴിയില്ല .
                        യുദ്ധവും സമാധാനവും ഒരുമിച്ചുണ്ടാകില്ല.രണ്ടു മഹാനഗരങ്ങള്‍ തൂത്തെറിയപ്പെട്ട ഒരു വലിയ ദുരന്തം നേരിടേണ്ടി വന്നിട്ടും നിശ്ചയധാര്‍ട്യം കൊണ്ടും മനക്കരുത്ത് കൊണ്ടും ഉജ്വലമായ കര്‍മ്മശേഷി കൊണ്ടുംഈ ലോകത്തോട്‌ മുഴുവന്‍ "മെയ്‌ട് ഇന്‍ ജപ്പാന്‍" എന്ന് വിളിച്ചു പറയുന്ന ജപ്പാന്‍കാരന്‍റെ ധീരതയെ നമിച്ചു കൊണ്ട്  ,..യുദ്ധങ്ങളില്ലാത്ത ,ഇടുങ്ങിയ മനസ്സും ചിന്തകളുമില്ലാത്ത നല്ല ദിനങ്ങള്‍ക്കായ് പ്രാര്‍ഥിച്ചു കൊണ്ട്.., സ്വയം സമാധാനവാഹകരാകാന്‍ കഴിയട്ടെ  എന്ന് ആശംസിച്ചു കൊണ്ട് ...............
                                                

2014 ഓഗസ്റ്റ് 2

പുത്രി

                                  

                                       

                                    പിറന്ന മണ്ണിന്‍റെ പോരാട്ടത്തിന്‍ പ്രതീകമായ്
                                    ജീവനറ്റ മാതാവിന്നുദരത്തില്‍ നിന്നും 
                                    നീ പിറന്നു വീണു ..............
                                    ചിലതൊക്കെ ചിലരെയൊക്കെ 
                                    ഓര്‍മപ്പെടുത്താന്‍ ...............
                                    നിന്‍റെ മരണം ഞങ്ങളുടെ നഷ്ടമാണ്
                                    നിന്‍റെ ജന്മത്തിനിടം നല്‍കാന്‍ മാത്രം 
                                    പരിശുദ്ധമല്ല  കു േഞ ...............
                                    ഈ ഭൂമിയെന്നറിയുക................