2013 നവംബർ 7

വേഷങ്ങള്‍

വേഷമാടിത്തീര്‍ന്ന ആട്ടക്കാരനും ,കരിന്തിരി കത്തുന്ന വിളക്കും ,മുഖത്തെ ഛായങ്ങളും മാത്രം ബാക്കിയാകും .ആര്‍ക്കും വേണ്ടി കാത്തുനില്‍ക്കാത്ത ജലപ്രവാഹത്തില്‍ പുതിയ പുതിയ ഛായങ്ങള്‍ തേച്ചു പുതിയ ആട്ടക്കാര്‍ പുതിയ വേഷങ്ങള്‍ തിമിര്‍ത്താടും.ഇഷ്ടാനിഷ്ടങ്ങള്‍ മാറി വരുന്നത് മനുഷ്യസഹജമാണ് .എത്ര മാറിമറിഞാലും മനസ്സില്‍ ഇളക്കം തട്ടാതെ നില്‍ക്കുന്ന ഒരിഷ്ടമില്ലേ ??അതാണ്‌ അനശ്വരം !!!!!!!-നമ്മളെല്ലാം അത്തരം സ്ഥിരബിംബങ്ങളുടെ വക്താക്കളായിരിക്കട്ടെ                                                         
   "വിട പറഞൂ  പോയെങ്കിലും 
                                                 യാത്രയാകാന്‍ മനം വരുന്നീല 
                                                 പടിപ്പുരയും കല്‍പ്പടവുകളും 
                                                 പൂകാറ്റും തുളസിത്തറയും 
                                                 നിന്നങ്കണത്തിലെ കരിയിലക്കാറ്റിന്‍ 
                                                 ഗന്ധവുമെന്നെ മാടി വിളിക്കുന്നു "
                                           

2013 നവംബർ 4

ഞങ്ങള്‍ പറയട്ടെ


സുഹൃത്തെ.....................
ഞങ്ങള്‍
ദക്കറിയാത്ത
ദിശയറിയാത്ത ലോകത്തില്‍
നടന്നു തീര്‍ന്ന വഴികളെ
എത്തിപ്പിടിക്കാനുള്ള ലക്ഷ്യത്തെ
വ്യക്തമായി കാണുന്നവര്‍!
പ്രശ്നങ്ങളില്‍,
സങ്കീര്‍ണതകളില്‍,
വഴിയെഴുതി ഉത്തരം കാണുന്നവര്‍!
യുക്തി കൊണ്ട്
                                                         കവിത എഴുതുന്നവര്‍
                                                         വട്ടപ്പൂജ്യത്തിനും വിലയുള്ളവര്‍!!!
                                                         കൂട്ടിയും കുറച്ചും,