2016 നവംബർ 14

ഗണിതം ...മധുരം




         

       ഗണിതം മധുരം തന്നെയാണ് 

       നാക്കിനറിയുന്നതിനേക്കാള്‍

       അത് മനസ്സിനറിയാം

       നാക്ക് കൊണ്ടിഷ്ടം പറഞ്ഞിരിയ്ക്കാതെ 

       മനസ്സിനാല്‍ സ്നേഹിക്കൂ........

       അത് മനം നിറയ്ക്കും 

ക്യൂ...





 




     ആദ്യം വന്ന് നീ ആദ്യം പോകും

     എനിക്കെന്നുമിഷ്ടം

     അവസാനക്കാരനെയാണ്

     അവനാണല്ലോ എന്നും എന്നെ

               പിടിച്ചു നിറുത്തുന്നത്

2016 നവംബർ 1

പൂജ്യം

Thanks:google images



   ഇടത്തോട്ടിട്ടു വില കളയും
   വലത്തോട്ടിട്ടു വില കൂട്ടും
   നിങ്ങള്‍ക്കറിയാമോ .....
   എനിക്ക് പക്ഷമില്ല
   ഞാന്‍ സാധാരണക്കാരന്‍
   ‘ഒന്നുമില്ലാത്തവന്‍’